തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ കെ. മുരളീധരൻ നടത്തിയ പരാമർശം വ്യക്തിപരമായ അധിക്ഷേപമാണെന്നും അത് ശരിയല്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആശയപരമായ പോരാട്ടം വ്യക്തിപരമാകരുത്, എല്ലാ പാർട്ടിയിലുള്ളവരും ഇത് ശ്രദ്ധിക്കണം. ഇന്ന് വ്യത്യസ്‌ത ചേരിയിലുള്ളവർക്ക് ഒരുപക്ഷേ നാളെ ഒന്നിക്കേണ്ടിവരും. അപ്പോൾ പരാമർശങ്ങൾ തടസമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.