tg

വർക്കല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വർക്കല നഗരസഭ ഓഫീസ് പഠിക്കൽ നഗരസഭയിലെ ബി.ജെ.പി അംഗങ്ങൾ നടത്തിവന്ന 24 മണിക്കൂർ രാപ്പകൽ ധർണ സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി. ഒ.ബി.സി. മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സജി പി. മുല്ലനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബാലമുരളി, തച്ചോട് സുധീർ, ആലംകോട് ദാനശീലൻ, ഇലകമൺ സതീശൻ, ചാവർകോട് ഹരിലാൽ, പൈവേലി കോണം ബിജു, അഡ്വ.അനിൽ കുമാർ,കോവിലകം മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.