പൂവാർ:തിരുപുറം ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രതിരോധ സാമഗ്രികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ് നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വസന്ത,മെമ്പർമാരായ അനിൽ, ഗിരിജ , പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ് എന്നിവരിൽ നിന്നും സൂപ്പർവൈസർമാരായ ബീന,വിനിത,വസന്ത,സുനിത എന്നിവർ ഏറ്റുവാങ്ങി. മാലിന്യശേഖരണം കൂടുതൽ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ തിരുപുറം ഹൈസ്കൂൾ ശുചീകരിച്ചു.