തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി സപ്ളിമെന്ററി അലോട്ട്മെന്റിന് നാളെ വൈകിട്ട് 5 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്കും അപേക്ഷിക്കാം. തെറ്റായ വിവരം നൽകിയതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപേക്ഷ പുതിക്കി നൽകാം. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Higher Secondery (Vocational) Admission ൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണവും മറ്റ് വിവരങ്ങളും കിട്ടും.