തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതിപ്പണം തട്ടിപ്പിനെതിരെ യു.ഡി.എഫ് നടത്തുന്ന സത്യഗ്രഹസമരം തുടരുമെന്ന് കൗൺസിലർ പി. പത്മകുമാർ അറിയിച്ചു. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. ബാക്കി കാര്യങ്ങൾ അതിന് ശേഷം തീരുമാനിക്കും.14 ദിവസം പിന്നിട്ട സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.എസ്.പിയും ഫോർവേർഡ് ബ്ലോക്കും ഇന്ന് സത്യഗ്രഹമിരിക്കും. ഫോർവേർഡ് ബ്ലോക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി എൻ. ദേവരാജൻ സമരം ഉദ്ഘാടനം ചെയ്യും.
14ാം ദിവസത്തെ സത്യഗ്രഹം മുൻ എം.പി എൻ. പീതാബരകുറുപ്പ് ഉദ്ഘാടനം ചെയ്‌തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. പി.കെ. വേണുഗോപാൽ, എം.എ. വാഹീദ്, കോൺഗ്രസ് കക്ഷി നേതാവ് ജോൺസൺ ജോസഫ്, കൗൺസിലർമാരായ പി. ശ്യാംകുമാർ, മേരിപുഷ്പം, ആക്കുളം സുരേഷ്, വനജ രാജേന്ദ്രബാബു, സതികുമാരി, സി. ഓമന, സെറാഫിൻ ഫ്രെഡി എന്നിവർ സംസാരിച്ചു.