പോത്തൻകോട് :അണ്ടൂർക്കോണം സിത്താര സ്പോർട്സ് ആൻഡ് ആർട്സ് ക്ളബ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാസഹായവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ അഡ്വ.എം.മുനീർ ഉദ്ഘാടനം ചെയ്തു. ജി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.അണ്ടൂർക്കോണം സനൽകുമാർ,മുഹമ്മദ് ഷാഫി,അണ്ടൂർക്കോണം മുബാറക്ക്,പ്രവീൺ .ആർ.വി തുടങ്ങിയവർ സംസാരിച്ചു.