തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപം ചൊരിഞ്ഞ് നഗരസഭാ പ്രവർത്തനം സ്‌തംഭിപ്പിക്കാനാവുമോ എന്നാണ് കോൺഗ്രസ് നോക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ 48ാം വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേയർക്കെതിരെയുള്ള കെ. മുരളീധരന്റെ പ്രസ്‌താവന അങ്ങേയറ്റം അപലപനീയമാണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന മേയറെ അധിക്ഷേിച്ച് പിന്തിരിപ്പിക്കാനാകുമോ എന്നാണ് നോക്കുന്നത്. ജനം തങ്ങളെ നിരാകരിച്ചു എന്നു മനസിലാക്കാതെ കുത്തിത്തിരുപ്പുകൾ നടത്തി ഭരണം സ്‌തംഭിപ്പിക്കാനാണ് ബി.ജെ.പി നോക്കുന്നത്. ബി.ജെ.പിക്ക് പിന്തുണയുമായി കോൺഗ്രസും എത്തി. ഭരണസ്‌തംഭനം ഉണ്ടാക്കാനാനുള്ള നീക്കം ജനം അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.
സെക്രട്ടേറിയറ്റ് എംപ്ലോയീസ്
അസോ. ഭാരവാഹികൾ
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റായി പി. ഹണിയെയും ജനറൽ സെക്രട്ടറിയായി കെ.എൻ. അശോക്‌കുമാറിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: എസ്. ഷീലാകുമാരി, ഇ. നാസർ, സിന്ധു ഗോപൻ. സെക്രട്ടറിമാർ: പുത്തനമ്പലം ശ്രീകുമാർ, എസ്.എസ്. ദീപു, നാഞ്ചല്ലൂർ ശശികുമാർ, ആർ.നിഷ ജാസ്‌മിൻ. ട്രഷറർ: കല്ലുവിള അജിത്ത്.