driving-test

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കും. സമയബന്ധിതമായി ടെസ്റ്റുകൾ നടത്താൻ കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമുണ്ടെന്ന ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ ഉത്തരവ്. ദൈനംദിന ജോലികൾക്ക് തടസമുണ്ടാകാത്ത രീതിയിലാവണം ഇത് ക്രമീകരിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.