niyamasabha
ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധംനടത്തുന്നു .

തിരുവനന്തപുരം: പേരൂർക്കട ദമ്പതികളുടെ കുട്ടിയുടെ ദത്തെടുക്കൽ വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്‌ വനിതാ നേതാക്കൾ നിയമസഭയിലേക്ക് തളളിക്കയറി. വകുപ്പ് മന്ത്രി വീണാ ജോർജ് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. അതീവ സുരക്ഷാവലയം ഭേദിച്ചാണ് വനിതാ പ്രവർത്തകർ അകത്തുകയറിയത്. പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്ത് പ്രധാന കവാടത്തിന് മുന്നിൽ നിലയുറപ്പിച്ച പൊലീസിനെ വെട്ടിച്ച് രണ്ടാംഗേറ്റ് വഴിയാണ് വനിതകൾ അകത്തുകടന്നത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ചിത്രാദാസ്, വീണാ.എസ്.നായർ, ജില്ലാ ഭാരവാഹികളായ അഖില, സജനാ, സുബിജ, അനുഷ്‌മ, ഷാനി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിയമ വിരുദ്ധമായി കുഞ്ഞിനെ തട്ടിയെടുക്കാൻ കൂട്ടുനിന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മും സർക്കാരും സ്വീകരിക്കുന്നതെങ്കിൽ സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാപ്രസിഡന്റ് സുധീർ ഷാ പാലോട് അറിയിച്ചു.