ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി 40 കിലോമീറ്ററിലേറെ വേഗതയിൽ പറന്നാൽ ഇനി പിടി വീഴും, പിഴയും ചുമത്തും. കരട് നിയമം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി.
ഒൻപതു മാസത്തിനും നാലു വയസിനും ഇടയിലുള്ള കുട്ടികൾ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ബി.ഐ.എസ്. മാർക്കുള്ള ഹെൽമെറ്റ് ധരിക്കണം.
നാലു വയസിൽ താഴെയുള്ള കുട്ടികൾ സുരക്ഷാ കവചവും ധരിക്കണം.
പരമാവധി വേഗത 40 കിമി ആയിരിക്കണം.
ലംഘിച്ചാൽ ആയിരം രൂപ പിഴ. മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കും
കുട്ടികളുടെ സുരക്ഷാ കവചം വാഹനം ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കണം.
സുരക്ഷാ കവചത്തിന് 30 കിലോ വരെ ഭാരം വഹിക്കാൻ കഴിയണം.
ദീർഘനാൾ ഈടു നിൽക്കുന്നതും വാട്ടർ പ്രൂഫുമായിരിക്കണം.
ഹെൽമെറ്റ് കുട്ടികളുടെ തലയ്ക്ക് കൃത്യമായി പാകമാകണം.
സൈക്കിൾ ഹെൽമെറ്റും കഉപയോഗിക്കാം.
കരട് നിയമത്തിൽ ജനങ്ങൾക്ക് ഒക്ടോബർ 21 മുതൽ 30 ദിവസം നിർദേശങ്ങളും വിയോജിപ്പുകളും അറിയിക്കാം.