തിരുവനന്തപുരം: കൊവിഡ് പ്രതിന്ധികളെ അതിജീവിച്ച് വിദ്യാലയങ്ങൾ വീണ്ടും സജീവമാകുമ്പോൾ കുട്ടികളും മാതാപിതാക്കളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് തിരുവനന്തപുരം പുളിമൂട് പ്രസാദ് ക്ലീനിക്ക് സൂം ഓൺലൈൻ പ്ലാറ്റ്ഫോം വഴി ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുന്നു.വെളളിയാഴ്‌ച വൈകിട്ട് 3.50ന് വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു ഉദ്ഘാടനം നിർവഹിക്കും.ശുഭശ്രീ പ്രശാന്ത് ( ആറ്റുകാൽ ദേവീ ആശുപത്രി ആൻഡ് ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ,തിരുവനന്തപുരം),ഡോ.പദ്‌മ (സീനിയർ മെഡിക്കൽ ഓഫീസർ,പങ്കജ‌കസ്‌തൂരി ആയുർവേദിക് മെഡിക്കൽ കോളേജ്,തിരുവനന്തപുരം), ഡോ.ആശാ പ്രസാദ്,ആർഷ അരുൺ,അഞ്ജലി രഞ്ജൻ ആർ.എൽ തുടങ്ങിയവർ 3 ദിവസങ്ങളായി നടക്കുന്ന സെമിനാറിന്റെ വിവിധ സെഷനുകളിൽ ക്ലാസ് നയിക്കും.സൗജന്യ രജിസ്‌ട്രേഷൻ ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഡോ.ആശാ പ്രസാദ് ( 9495458800), ഡോ.യമുന പ്രസാദ് ( 9496994258),ആർഷ അരുൺ എസ്.ജി( 7012431123),അഞ്ജലി രഞ്ജൻ ആർ.എൽ (7012013316)