തിരുവനന്തപുരം: രാജധാനി പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനായുള്ള, സിവിൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ തുടങ്ങി വിവിധ ഒഴിവിലേക്ക് ഇന്ന് മുതൽ 29 വരെ സ്പോട്ട് അഡ്മിഷൻ നടക്കും. തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് അഡ്മിഷനിൽ പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ രാവിലെ 10.30ന് മുൻപായി കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. അഡ്മിഷന് വരുന്നവർ, എസ്.എസ്.എൽ.സി/വി.എച്ച്.എസ്.സി /ഐ.ടി.ഐ /കെ.ജി.സി.ഇ എന്നിവയുടെ മാർക്ക് ലിസ്റ്റും, ജാതി, വരുമാനം, ക്രിമിലിയർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ആധാർ കോപ്പി അടക്കമുള്ള എല്ലാ അസൽ രേഖകളുമായി നേരിട്ട് ഹാജറാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ :7025577773, www. Polyadmission.