agri

കിളിമാനൂർ: കർഷകസമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ കിളിമാനൂർ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ടൗണിൽ സംഘടിപ്പിച്ച റാലി കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വല്ലൂർ രാജീവ് അദ്ധ്യക്ഷത വഹിച്ചു.പുളിമാത്ത് പഞ്ചായത്തിൽ കർഷകസംഘം ഏരിയാ പ്രസിഡന്റ് ഡോ.കെ വിജയൻ ഉദ്ഘാടനം ചെയ്തു.ബിജിമോൾ അദ്ധ്യക്ഷത വഹിച്ചു.ന​ഗരൂരിൽ ബിലഹരി ഉദ്ഘാടനം ചെയ്തു. ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു.നാവായിക്കുളത്ത് കർഷകസംഘം സംസ്ഥാനകമ്മിറ്റിയം​ഗം എസ് .ഹരിഹരൻപിള്ള ഉദ്ഘാടനം ചെയ്തു.മുല്ലനെല്ലൂർ ശിവദാസൻ അദ്ധ്യക്ഷനായി.പള്ളിക്കലിൽ എം. മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു.രാജീവ് അദ്ധ്യക്ഷത വഹിച്ചു.പോങ്ങനാട് സിപിഐ മണ്ഡലം സെക്രട്ടറി ജി എൽ അജീഷ് ഉദ്ഘാടനം ചെയ്തു മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മടവൂരിൽ മണിലാൽ ഉദ്ഘാടനം ചെയ്തു. നാസർ അദ്ധ്യക്ഷത വഹിച്ചു.കരവാരത്ത് എസ്.എം റഫീഖ് ഉദ്ഘാടനം ചെയ്തു. ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു.