കിളിമാനൂർ: ഭഗത് സിംഗ് ലേബർ ഗ്യാരന്റി സ്കീം നടപ്പിലാക്കുക,തൊഴിലില്ലായ്മ വേതനം 1000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എ.ഐ.വൈ.എഫ് പ്രവർത്തകർ തട്ടത്തുമല പോസ്റ്റോഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി.സി.പി ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം ജി.എൽ. അജീഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് റഹീം നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം രതീഷ് വല്ലൂർ, എ .ഐ .എസ്. എഫ് മണ്ഡലം പ്രസിഡന്റ് തേജസ് യു.എം,സി.പി .ഐ പറണ്ടക്കുഴി ബ്രാഞ്ച് സെക്രട്ടറി എൻ.ബാബു എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി റ്റി .താഹ സ്വാഗതവും പഴയ കുന്നമ്മേൽ മേഖലാ സെക്രട്ടറി അരവിന്ദ് കളീലിൽ നന്ദിയും പറഞ്ഞു.