കിളിമാനൂർ:അഖിലേന്ത്യ കിസാൻ സഭ (എ.ഐ.കെ.എസ്) പഴയകുന്നുമ്മേൽ മേഖലാ കൺവെൻഷൻ കിളിമാനൂർ രാജ രവിവർമ്മാ ആർട്ട്‌ ഗ്യാലറിയിൽ നടന്നു.കിസാൻ സഭ മണ്ഡലം കമ്മിറ്റി മെമ്പർ കെ.പുഷ്പരാജൻ അദ്ധ്യക്ഷതവഹിച്ചു.കൺവെൻഷൻ സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം റാഫി.ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി.ശ്രീകുമാർ,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.താഹ,കിസാൻ സഭ മണ്ഡലം കമ്മിറ്റി മെമ്പർമാരായ എസ്.ഷാനവാസ്‌,സി.കെ ഗോപി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എൻ.ബാബു (പ്രസിഡന്റ്‌),എ.ഷീല (വൈസ് പ്രസിഡന്റ്‌),രതീഷ്‌ വല്ലൂർ(സെക്രട്ടറി),ബി.എസ്.അഭിനാഷ്(ജോയിൻ സെക്രട്ടറി), സമീർ(ട്രഷറർ),ഷാജി, സതീഷ് കുമാർ,രാജൻപിള്ള, സലീന(എക്‌സിക്യൂട്ടി കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.