vama

വെഞ്ഞാറമൂട്: വാമനപുരം നദി പുനരുജ്ജീവനം പദ്ധതിരേഖ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.വാമനപുരം നദിയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി തയാറാക്കിയ വിശദമായ പദ്ധതി രേഖയാണ് പ്രകാശനം ചെയ്തത്.നിയമസഭാ മന്ദിരത്തിലെ ചേംബറിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ വി.ശശി,ഡി.കെ.മുരളി,ഒ.എസ്.അംബിക,ജി.സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ,ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ,പാലോട് ടി.ബി.ജി.ആർ.ഐ. ഡയറക്ടർ ഡോ: പ്രകാശ്കുമാർ, നെടുമങ്ങാട് മുൻ ബ്ലോക്ക് പ്രസിഡന്റ് ബി.ബിജു, സി.ഇ.ഡി പ്രോഗ്രാം ഓഫീസർ ബൈജു നെല്ലനാട് എന്നിവർ പങ്കെടുത്തു.