cycle

കിളിമാനൂർ:ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാ​ഗമായി വർദ്ധിച്ചു വരുന്ന മദ്യ-മയക്കുമരുന്നു ഉപയോഗത്തിനെതിരെ കിളിമാനൂർ എക്സൈസ് റേഞ്ച്,ഫോറം ഒഫ് റസിഡന്റ്സ് അസോസിയേഷൻ കിളിമാനൂർ,വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കിളിമാനൂർ ടൗൺ മുതൽ പോങ്ങനാട് ജം​ഗ്ഷൻ വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.കിളിമാനൂർ ടൗണിലെ ബസ് സ്റ്റാൻഡ് മൈതാനത്ത് നിന്നാരംഭിച്ച റാലി കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജിന്റെ അദ്ധ്യക്ഷതയിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.