ചിറയിൻകീഴ്: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവത്തിന്റെ ഭാഗമായുള്ള

പ്ലാസ്റ്റിക് നിർമാർജ്ജന, ശുചീകരണ കാമ്പയിനിന്റെ ഭാഗമായി വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആയിരം കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പഞ്ചായത്ത് ഹരിതകർമ്മസേനയ്ക്ക് കൈമാറി. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ ശിവപ്രഭ, വിവേകാനന്ദ ക്ളബ് മുൻ പ്രസിഡന്റ്‌ രമേശൻ നായർ, നെഹ്‌റു യുവകേന്ദ്ര വോളന്റിയർമാരായ അഞ്ജന, ലക്ഷ്മി, ക്ലബ്‌ അംഗങ്ങൾ, മുക്കാലുവട്ടം ആർട്സ് ആൻ‌ഡ് സ്പോർട്സ് ക്ലബ്‌ അംഗങ്ങൾ, മുസ്‌ലിയാർ കോളേജ് ഒഫ് എൻജിനിയറിംഗിലെ എൻ.എസ്.എസ് വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.