വർക്കല: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചുവീഴ്ത്തിയ കേസിൽ മൂന്നുപേരേ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂർ മുടിയക്കോട് ആലുവിള വീട്ടിൽ ജാക്സൺ (38), ജമേഷ്(34), ചെറുന്നിയൂർ മൂങ്ങോട് ലെനിഭവനിൽ ടോജോ( 39) എന്നിവരാണ് അറസ്റ്റിലായത്. ചെറുന്നിയൂർ എലിയൻവിളാകം പനയ്ക്കമൂട് ക്ഷേത്രത്തിന് സമീപം ജി.ജലാൻഡിൽ ജിജിൻ രാജിനെ (27) ആക്രമിച്ച കേസിലാണ് അറസ്റ്റ്. മുൻവൈരാഗ്യത്തിന്റെ പേരിലാണ് ശനിയാഴ്ച രാത്രി 10.30ഓടെ മുടിയാക്കോട് ഗ്രൗണ്ടിൽ വച്ച് ജിജിൻ രാജ് ആക്രമിക്കപ്പെട്ടത്. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. വർക്കല ഇൻസ്പെക്ടർ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.