g-devarajan

തിരുവനന്തപുരം:പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ടവരും ഇനിയും നിയമനം ലഭിക്കാത്തവരുമായ ലൈൻ വർക്കർമാർക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഫെഡറേഷൻ (കെ.കെ.ടി.എഫ്) സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിന്റെ മൂന്നാം ദിനം അഖിലേന്ത്യ ട്രേഡ് യൂണിയൻ നേതാവ് ജി.ദേവരാജൻ ഉദ്ഘാടനം ചെയ്തു.ഓർഗനൈസിംഗ് സെക്രട്ടറി എസ്.അനിൽ കുമാർ, ജനറൽ സെക്രട്ടറി ഇ. അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്,ട്രഷറർ പി.മുരളീധരൻ,സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സനൽ കുമാർ എന്നിവർ പങ്കെടുത്തു.