മുടപുരം:കർഷകരുടെ ലക്നൗ ചലോ ഐകദാർഢ്യ റാലിയുടെ ഭാഗമായി സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംക്ഷനിൽ കിസാൻ പഞ്ചായത്ത് സംഘടിപ്പിച്ചു.കിസാൻ സഭ മണ്ഡലം പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ വൈസ് പ്രസിഡന്റ് എസ്.വി.അനിലാൽ അദ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ സ്വാഗതം പറഞ്ഞു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ.രഘുനാഥൻ നായർ ,എം.റാഫി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗ അനി,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി.സതീഷ്,ടി.ബിനു,വിനോദ് .എസ്.ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.