samaram

വിതുര: വിതുര പഞ്ചായത്ത് ഓഫീസിൽ പ്രതിക്ഷ അംഗങ്ങൾക്ക് ഇരിക്കാൻ സ്ഥലമില്ലാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ തറയിൽ ഇരുന്ന് പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിനും,സെക്രട്ടറിക്കും അനവധി തവണ പരാതി നൽകിയിട്ടും നടപടിക സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പഞ്ചായത്ത് പ്രതിപക്ഷനേതാവ് മേമല വിജയൻ ഉദ്ഘാടനം ചെയ്തു. ചേന്നൻപാറ വാ‌ർഡ്‌മെമ്പർ മാൻകുന്നിൽപ്രകാശ്, ആനപ്പാറ വാർഡ് മെമ്പർ വിഷ്ണുആനപ്പാറ, മരുതാമല വാർ‌ഡ് മെമ്പർ ജി. ഗിരീഷ്കുമാർ, പേപ്പാറ വാർഡ്മെമ്പർ ലതാകുമാരി, ഗണപതിയാംകോട് വാർഡ് മെമ്പർ തങ്കമണി എന്നിവർ പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുമായി അംഗങ്ങൾ നടത്തിയ ചർച്ചയിൽ ഫ്രണ്ട് ഓഫീസിന് മുന്നിൽ ഇരിക്കാൻ സ്ഥലം അനുവദിക്കുകയും, ആറ് കസേരയും, രണ്ട് മേശയും നൽകുകയും ചെയ്തു. ഇതോടെ സമരം അവസാനിപ്പിച്ചു.