തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയനം ഒഴിവാക്കുക, എൻ.പി.എസ് പിൻവലിക്കുക, എല്ലാ ജില്ലകളിലും ഹയർ സെക്കൻഡറിക്ക് ഓഫീസുകൾ ആരംഭിക്കുക, അദ്ധ്യാപകരുടെ ട്രാൻസ്‌ഫർ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്.എച്ച്.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
അദ്ധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. എഫ്.എച്ച്.എസ്.ടി.എ ചെയർമാൻ ആർ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ ടി. സിദ്ദിഖ്, ടി.വി. എബ്രഹാം, ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കൺവീനർ എം. സലാഹുദീൻ, എഫ്.എച്ച്.എസ്.ടി.എ ഭാരവാഹികളായ എസ്. സന്തോഷ്‌കുമാർ, അനിൽ എം. ജോർജ്, ജോഷി ആന്റണി, കെ.ടി. അബ്ദുൾ ലത്തീഫ്, എസ്. മനോജ്, കെ. സിജു, സി.പി.ടി. ഉണ്ണി മൊയ്‌തീൻ, ബ്രീസ് എം.എസ്.രാജ് തുടങ്ങിയവർ പങ്കെടുത്തു.