vla

നെയ്യാറ്റിൻകര: നെയ്യാ​റ്റിൻകര ലത്തീൻ രൂപത രജതജൂബിലി ആഘോഷം വ്ലാത്താങ്കര സ്വർഗാരോപിത മാതാ ഫെറോന ദേവാലയത്തിൽ ബിഷപ്പ് സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്തു. മെത്രാഭിഷേകത്തോടനുബന്ധിച്ച് ബിഷപ്പ് വിൻസെന്റ് സാമുവലിനെ ആദരിച്ചു. റീജിയണൽ കോ - ഓർഡിനേ​റ്റർ അദ്ധ്യക്ഷനായിരുന്നു. രൂപതാ വികാരി ജനറൽ ജി. ക്രിസ്തുദാസ്,ചാൻസിലർ ഡോ. ജോസഫ് റാഫേൽ, വി.പി. ജോസ്, ഡോ.വിൻസെന്റ് കെ.പീ​റ്റർ, അൽഫോൻസ് ലിഗോരി, വിൻസന്റ് എം.എൽ.എ, ഫാ. ജോസഫ് അനിൽ, ഫാ. ഷൈജു ദാസ്, നേശൻ.ജി, സിസ്റ്റർ നിർമ്മല ജയിംസ്, മല്ലിക.കെ, ബിജോയ് എസ്.എൽ, പി.ആർ. പോൾ എന്നിവർ പങ്കെടുത്തു.

വിവിധ മേഖലകളിൽ 25 വർഷത്തിലധികം സേവനമനുഷ്ഠിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.ജൂബിലി ആഘോഷ സ്മാരകമായി കൊടങ്ങാവിളയിൽ നിർമ്മിക്കുന്ന ജൂബിലി കൺവെൻഷൻ സെന്ററിന്റെ ശിലാശീർവാദം ബിഷപ്പ് വിൻസെന്റ് സാമുവൽ നിർവഹിച്ചു. ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നടന്നു.