dd

നെടുമങ്ങാട്: പാലോട് റസിഡന്റ്സ് അസോസിയേഷൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.എസ്. മധു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, വാർഡ് മെമ്പർ എം. ഷെഹനാസ്, ഫ്രാറ്റ് മേഖലാ സെക്രട്ടറി തെന്നൂർ ഷിഹാബ്, അസോസിയേഷൻ പ്രസിഡന്റ് എൻ. ശൈലകുമാർ,സെക്രട്ടറി മാതാ വിജയൻ, ട്രഷറർ എസ്. പ്രസന്നൻ, കെ. ചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മാരെ ആദരിക്കലും വിദ്യാഭ്യാസ പ്രതിഭകളെ അനുമോദിക്കലും നടന്നു.