കല്ലമ്പലം: കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന കർഷകവിരുദ്ധ ബില്ലും തൊഴിലാളിവിരുദ്ധ ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐക്യ കർഷക സംഘം നാവായിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുപത്തെട്ടാംമൈൽ ജംഗ്ഷനിൽ നടന്ന ധർണ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ഹരിഹരൻപിള്ള ഉദ്ഘാടനം ചെയ്തു. സി.പി.ഐ നാവായിക്കുളം ലോക്കൽ കമ്മിറ്റി സെക്രെട്ടറി മുല്ലനല്ലൂർ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം. വിജയകുമാർ, ടി. ജലാൽ, മധുസൂദനക്കുറുപ്പ്, രവീന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.