നെടുമങ്ങാട്:കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കുക, ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സഹമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ 'ലക്നൗ ചലോ' കിസാൻ പഞ്ചായത്ത് ഐക്യദാർഢ്യ കർഷകറാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. നെടുമങ്ങാട് കച്ചേരിനടയിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു. ടി.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജ്യോതി ബസു, കെ.റഹിം, എം.ശ്രീകേഷ്, ജയമോഹൻ എന്നിവർ പ്രസംഗിച്ചു. കന്യാകുളങ്ങരയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.നുജൂം അദ്ധ്യക്ഷത വഹിച്ചു. അയിരൂപ്പാറ രാമചന്ദ്രൻ, കൊഞ്ചിറ മുരളീധരൻ, സോമശേഖരൻ നായർ, വെമ്പായം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി പിള്ള,ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ബാബുരാജ്, ഒ. പ്രഭകുമാരി, കെ.സുശീല,സി.പി.എം എൽ.സി സെക്രട്ടറിമാരായ പുഷ്പരാജൻ, നൗഷാദ്, കാർത്തികേയൻ എന്നിവർ പങ്കെടുത്തു.ആനാട്ട് കർഷകസംഘം ഏരിയാ സെക്രട്ടറി ആർ.മധു ഉദ്ഘാടനം ചെയ്തു. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. ടി.പത്മകുമാർ, ആനാട് ബിജു, സുനിൽ രാജ് എന്നിവർ സംസാരിച്ചു. വെള്ളാഞ്ചിറയിൽ കർഷകസംഘം ഏരിയാ പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു നാസർ അദ്ധ്യക്ഷത വഹിച്ചു.ആർ.ബൈജു, ജനാർദ്ദനൻകുട്ടി നായർ,വെള്ളാഞ്ചിറ വിജയൻ എന്നിവർ സംസാരിച്ചു.മൂഴിയിൽ കർഷക സംഘം ഏരിയാ ജോയിന്റ് സെക്രട്ടറി വേങ്കവിള സുരേഷ് ഉദ്ഘാടനം ചെയ്തു.എസ്.എം.റാസി അദ്ധ്യക്ഷത വഹിച്ചു.മൂഴി രാജേഷ്,കെ.രാജേന്ദ്രൻ, ഗിരീഷ് കുമാർ,ഷൈജുകുമാർ,ബി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.