ആറ്റിങ്ങൽ: കേരളകൗമുദിയുടെ 110 ാം വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദിയും ആസ്‌പെയർ എൻട്രൻസ് കോച്ചിംഗ് സെന്ററും സംയുക്തമായി മുദാക്കൽ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തകരായ ആശാവർക്കർമാരെയും പ്രമുഖ വ്യക്തികളെയും ഇന്ന് ആദരിക്കും. വൈകിട്ട് 3ന് മുദാക്കൽ ചെമ്പൂര് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്യും.
മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരം പ്രേംകുമാർ ചടങ്ങിൽ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വേണുഗോപാലൻ നായർ,​ മുദാക്കൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്‌ണു രവീന്ദ്രൻ,​ പഞ്ചായത്ത് അംഗം പൂവണത്തിന്മൂട് മണികണ്ഠൻ,​ കേരളകൗമുദി ഡി.ജി.എം ചന്ദ്രദത്ത്,​ സീനിയർ മാർക്കറ്റിംഗ് മാനേജർ വിമൽകുമാർ എന്നിവർ സംസാരിക്കും.
ആശാവർക്കർമാരായ പ്രസന്ന,​ സുകേശിനി,​ വിനീത,​ സിന്ധു,​ തങ്കമണി,​ മീന,​ ജയകുമാരി,​ രത്നകുമാരി,​ രമണി,​ അനിതകുമാരി,​ മിനിമോൾ,​ സിന്ധു ഒ.​ ബീന,​ തങ്കമണി. കെ. സുഭദ്ര,​ ആശ. ഒ.എസ്,​ ബിന്ദു.വി,​ അനില. വി.കെ,​ ലേഖ,​ വസന്തകുമാരി,​ സന്ധ്യ. കെ.എസ്, രജനിമോൾ,​ ഷീല,​ ബേബി,​ ലിസ,​ ഷൈനി,​ രേഖ .എം.എസ്,​ ലില്ലികുമാരി,​ രജനി,​ ഷാനിഫ ബീവി,​ പദ്മകുമാരി,​ അനു,​ അനിത,​ ഗിരിജ എന്നീ കൊവിഡ് പ്രതിരോധ പ്രവർത്തകരെയും മുദാക്കൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പി.ബി. പ്രദീപ്കുമാർ,​ ബാബാ ആശുപത്രി എം.ഡി ഡോ.ആർ. ബാബു,​ എസ്.എൻ.ഡി.പി യോഗം ഇടയ്ക്കോട് ശാഖാ പ്രസിഡന്റ് പ്രസന്നബാബു,​ ഗുരു സേവാസംഘം മെമ്പറും ജൈവ കർഷകനുമായ സുഭാഷ് ചന്ദ്രബാബു,​ ആസ്‌പെയർ എൻട്രൻസ് കോച്ചിംഗ് എം.ഡി അജയകുമാർ,​ എസ്.എൻ.ഡി.പി യൂണിയൻ തോട്ടവാരം ശാഖാ സെക്രട്ടറി അനിൽകുമാർ,​ ചെമ്പൂര് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. ശശിധരൻ നായർ,​ മാനവസേവാ പ്രസിഡന്റ് പൊയ്‌കമുക്ക് ഹരി,​ സാമൂഹ്യ പ്രവർത്തകരായ സുരേഷ് ബാബു,​ ദീപക് രാജേന്ദ്രൻ എന്നിവരെയും ആദരിക്കും. കേരളകൗമുദി ആറ്റിങ്ങൽ ലേഖകൻ വിജയൻ പാലാഴി സ്വാഗതവും കേരളകൗമുദി അസി. മാർക്കറ്റിംഗ് മാനേജർ ബി. സുധികുമാർ നന്ദിയും പറയും.