p-rajeev

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെയും മറ്റ് വൈദ്യുതി ബോർഡുകളുടെയും ആവശ്യത്തിനുള്ള ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമറുകൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് (കെൽ) പവർ ട്രാൻസ്‌ഫോർമറുകളുടെ നിർമ്മാണവും തുടങ്ങിയതായി മന്ത്രി പി. രാജീവ് അറിയിച്ചു. ഇവയുടെ നിർമ്മാണത്തിനായി കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പനിയുടെ മാമല യൂണിറ്റിൽ 12.5 കോടി രൂപ മുതൽമുടക്കിൽ പുതിയ പ്ലാന്റ് സ്ഥാപിച്ചിരുന്നു. ലോക്ക്ഡൗണായിരുന്നിട്ടും ജോലികൾ കൃത്യമായി പൂർത്തിയാക്കാനായി. പ്ലാന്റ് പ്രവർത്തനക്ഷമമാകുമ്പോൾ മാമല യൂണിറ്റിൽ 47 കോടി രൂപയുടെ അധിക വിറ്റുവരവും, 2.53 കോടി രൂപയുടെ അറ്റാദായവുമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.