ബാലരാമപുരം: പത്തൊൻപത് വർഷത്തിന് ശേഷം കോൺഗ്രസ് പാർട്ടിയിലേക്കുള്ള ചെറിയാൻ ഫിലിപ്പിന്റെ മടക്കം പാർട്ടിയിൽ നിന്ന് ചാടിപ്പോകുന്നവർക്കുള്ള കനത്ത താക്കീതാണെന്ന് അഡ്വ. ജി. സുബോധൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായശേഷം കോൺഗ്രസ് കോട്ടുകാൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കുഴിവിള ശശി, കോട്ടുകാൽ ജയരാജ്, സിസിലിപുരം ജയകുമാർ, നന്നംകുഴി ബിനു, കുഴിവിള സുരേന്ദ്രൻ, ഉച്ചക്കട ജയൻ, ഗിരിജ, ബഷീർ, സജു, ആകാശ്, നന്ദു, ശശി എന്നിവർ സംസാരിച്ചു.