വർക്കല: ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ ആർ. ശങ്കർ സ്മാരകപുരസ്കാരം ഗായകൻ ചെറുന്നിയൂർ ബാബുരാജിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗുരു ദേവകൃതികളും ഗാനങ്ങളും പാടി അവതരിപ്പിച്ചത് പരിഗണിച്ചാണ് അവാർഡ്. ആർ. ശങ്കറുടെ 49ാം ചരമവാർഷികദിനമായ നവംബർ 7ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ചെറുന്നിയൂർ ബാബുരാജിന് സമ്മാനിക്കും. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ, സെക്രട്ടറി ബി. സ്വാമിനാഥൻ, കോ-ഓഡിനേറ്റർ മജീഷ്യൻ വർക്കല മോഹൻദാസ് എന്നിവർ ചടങ്ങിൽ
പങ്കെടുക്കും.