നെടുമങ്ങാട്: കേരള എൻ.ജി.ഒ അസോസിയേഷൻ 47 - മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റവന്യൂടവറിൽ പതാകദിനം ആചരിച്ചു.ബ്രാഞ്ച് പ്രസിഡന്റ് എം.നൗഷാദ് പതാക ഉയത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മാഹിംകുട്ടി, വെള്ളറട മുരളി, ബ്രാഞ്ച് സെക്രട്ടറി കട്ടയ്ക്കോട് രാജേഷ്,ട്രഷറർ റിനോജ് ഖാൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന രക്തദാന ക്യാമ്പിൽ വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ പങ്കെടുത്തു.