ബാലരാമപുരം:അദ്ധ്യാപകൻ, ഗാന്ധിയൻ ബാല കേന്ദ്രങ്ങളുടെ കേന്ദ്ര രക്ഷാധികാരി സമിതി വൈസ് ചെയർമാൻ, ജനതാദൾ (എസ്) ജില്ലാവൈസ് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച് നാട്ടുകാരുടെ സ്നേഹാദരങ്ങൾ നേടിയ ഡോ.ഡി.റസൽ രാജിന്റെ നിര്യാണത്തിൽ കുറ്റിക്കൽ പഞ്ചായത്ത് വിദ്യാർത്ഥികൂട്ടായ്മയും പൗരാവലിയും അനുശോചിച്ചു. ഡോ.ഡി.റസലിന്റെ പൊതുസേവനം മാതൃകാപരവും അനുകരണീയവുമാണെന്ന് ഡോ.എ.നീലലോഹിതദാസ് അനുസ്മരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം മിനി, പഞ്ചായത്ത് മുൻ പ്രസിഡന്റ് കുറ്റിച്ചൽ വേലപ്പൻ,ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി വി.സുധാകരൻ, വിവിധ കക്ഷി നേതാക്കളായ സനൽകുമാർ,കൃഷ്ണപിള്ള, മനോഹരൻ, ഷമീം,അപ്പുക്കുട്ടൻ നായർ,ഡോ.ജയകുമാർ,പഞ്ചായത് മെമ്പർ സ്മിത,കുറ്റിച്ചൽ ചന്ദ്രബാബു,തച്ചൻകോട് വിജയൻ തുടങ്ങിയവർ സംസാരിച്ചു.