നെടുമങ്ങാട്: പൂവത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യയനാരംഭത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പൊതുശുചീകരണം നടത്തി. നാലു ദിവസം നീണ്ട ശുചീകരണ ദൗത്യം ഇന്ന് പൂർത്തീകരിക്കും. പ്രതിഫലം കൈപ്പറ്റാതെ ദൗത്യം ഏറ്റെടുത്ത തൊഴിലാളികളെ ജനപ്രതിനിധികളും രക്ഷകർത്താക്കളും അദ്ധ്യാപകരും അനുമോദിച്ചു. ക്ലാസ്മുറികളും ഫർണിച്ചറുകളും കഴുകി വൃത്തിയാക്കാൻ പൂർവ വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തിരുന്നു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, കൗൺസിലർമാരായ ലേഖ വിക്രമൻ, താര ജയകുമാർ, പി.ടി.എ പ്രസിഡന്റ്‌ എസ്.എസ് ബിജു,വൈസ് പ്രസിഡന്റ് ബി.ബി സുരേഷ്, നെടുമങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ശ്രീവിദ്യ, മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.