general

ബാലരാമപുരം:ലക്നൗ ചലോ കർഷക റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേമം ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ കർഷക പഞ്ചായത്തുകൾ നടന്നു. നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.കല്ലിയൂരിൽ നടന്ന യോഗം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം എം ബഷീർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ് ജി വസുന്ധരൻ അദ്ധ്യക്ഷത വഹിച്ചു.സിപി എം ലോക്കൽ സെക്രട്ടറിമാരായ എസ്.ആർ. ശ്രീരാജ്, എസ്. ജയചന്ദ്രൻ, കർഷക സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ എം. സോമശേഖരൻ നായർ,കെ. വസുന്ധരൻ എന്നിവർ സംസാരിച്ചു.