general

ബാലരാമപുരം :പതിനൊന്ന് മാസമായി നടക്കുന്ന കർഷക സമരത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച് ബാലരാമപുരത്ത് നടന്ന യോഗം സി.പി.എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഡ്വ ബാബു അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ബാലരാമപുരം കബീർ,എം.ബാബുജാൻ, എസ്.രാധാകൃഷ്ണൻ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്. സുദർശനൻ,കാവിൽപുറം സുരേഷ്,മുരുകേശൻ എന്നിവർ സംസാരിച്ചു. നരുവാമൂട് നടന്ന യോഗം സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു.സി.പി.എം ലോക്കൽ സെക്രട്ടറി എസ്.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയ സെക്രട്ടറി ആർ.പ്രദീപ് കുമാർ,പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക,ടി.ബിനുകുമാർ,കെ.രാകേഷ്,ശശിധരൻ എന്നിവർ സംസാരിച്ചു.

caption ബാലരാമപുരത്ത് നടന്ന കർഷകപഞ്ചായത്ത് സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു