കോവളം: വിഴിഞ്ഞം ലയൺസ് ക്ളബ്, വിഴിഞ്ഞം ജനമൈത്രി പൊലീസ്, എെ.എം.എ നമ്മുടെ ആരോഗ്യം റീ‌‌ഡേഴ്സ് ക്ളബ്, കിടാരക്കുഴി റസി‌‌ഡന്റ്സ് അസോസിയേഷൻ, മുട്ടയ്ക്കാട് എസ്.ചലഞ്ച് മെമ്മോറിയൽ ചാരിറ്റബിൾ ക്ളബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചൈതന്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രീയാ ക്യാമ്പും ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ വിഴിഞ്ഞം ലയൺസ് ഭവനിൽ നടക്കും. ക്യാമ്പ് ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ഗവർണർ എ.കെ. അബ്ബാസ് ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം സി.എെ പ്രജീഷ് ശശി, വാർഡ് കൗൺസിലർ സി. ഓമന, വിഴിഞ്ഞം എസ്.എെ കെ.എൽ. സമ്പത്ത് തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 8547809690, 9388080001.