നെടുമങ്ങാട്:കിസാൻ പഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമരസമിതി നേതൃത്വത്തിൽ വെള്ളാഞ്ചിറ ജംഗ്ഷനിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.കിസാൻസഭ പനവൂർ മേഖലാ പ്രസിഡന്റ് അഡ്വ. നാസറുദീൻ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയ പ്രസിഡൻ്റ് പി.ജി.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കിസാൻ സഭ പനവൂർ മേഖലാ സെക്രട്ടറി എസ്.എൽ സജി സ്വാഗതം പറഞ്ഞു.കിസാൻസഭ പാലോട് മണ്ഡലം സെക്രട്ടറി മൈലം ശശി, സി.പി.എം പനവൂർ എൽ.സി സെക്രട്ടറി വെള്ളാഞ്ചിറ വിജയൻ,സി.പി.ഐ എൽ.സി സെക്രട്ടറി വി.എസ്.വിജോദ് കുമാർ, സി.പി.എം ആട്ടുകാൽ എൽ.സി സെക്രട്ടറി വി.എസ്.സജീവ്കുമാർ, കർഷകസംഘം ഏരിയ വൈസ് പ്രസിഡന്റ് ജനാർദ്ദനൻകുട്ടി നായർ,പനവൂർ മേഖലാ പ്രസിഡന്റ് വാമദേവനാശാരി, സെക്രട്ടറി സജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സുനിൽ,ബ്ലോക്ക് പഞ്ചായത്തംഗം സുഷ,പഞ്ചായത്ത് അംഗങ്ങളായ എ.ഷുഹുറുദീൻ,രാജേന്ദ്രൻ,കർഷകസംഘം ആട്ടുകാൽ മേഖലാ സെക്രട്ടറി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.