തിരുവനന്തപുരം: വെള്ളയമ്പലം - ശാസ്‌തമംഗലം റോഡിൽ പ്രധാന പൈപ്പ് ലൈനിലെ ചോർച്ച അടയ്ക്കുന്നതിനാൽ വെള്ളയമ്പലം ശാസ്തമംഗലം റോഡ് (ഇരുവശങ്ങളും), കൊച്ചാർ റോഡ്, ഇടപ്പഴഞ്ഞി, ഒബ്‌സർവേറ്ററി ഹിൽസ്, പാളയം, നന്ദാവനം, വഴുതക്കാട്, തൈക്കാട്, വലിയശാല, ബേക്കറി, ഈറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ്, അംബുജവിലാസം റോഡ്, പുളിമൂട് എന്നിവിടങ്ങളിൽ നാളെ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി പി.എച്ച് ഡിവിഷൻ നോർത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ടാങ്കറിൽ വെള്ളം വേണ്ടവർ ഹെല്പ് ലൈൻ നമ്പരായ 9547697340ലും കോർപ്പറേഷന്റെ സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ ടാങ്കർ വഴി വെള്ളം വേണ്ടവർ 9496434488, 2377701 എന്നീ നമ്പരുകളിലും ബന്ധപ്പെടണം.