നെടുമങ്ങാട്: ഇളംപ്രായത്തിൽ തന്നെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടി
നൈഹ എന്ന രണ്ടേകാൽ വയസുകാരി. ഇന്ത്യയിലെ സംസ്ഥാനങ്ങൾ, തലസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകളുടെ സവിശേഷതകൾ, പൊതുവിജ്ഞാനം എന്നിവ ഉൾപ്പടുത്തി 12 വിഭാഗങ്ങൾ മനഃപാഠമാക്കി അവതരിപ്പിച്ചാണ് ഈ മിടുക്കി റെക്കാഡിന് അർഹയായത്. ഓർമ്മയുടെ കാര്യത്തിൽ മുതിർന്നവരെപ്പോലും വെല്ലുന്ന തരത്തിലാണ് നൈഹയുടെ നേട്ടം. വെള്ളനാട് പഞ്ചായത്ത് കൊങ്ങണം വാർഡ് മെമ്പർ മുണ്ടേല അനൂപ് നിവാസിൽ അനൂപ് ശോഭന്റെയും രാജലക്ഷ്മിയുടെയും മകളാണ് നൈഹ. ഭാര്യയുടെ നിരന്തര പരിശ്രമമാണ് മകളെ അംഗീകാരത്തിലേയ്ക്ക് നയിച്ചതെന്ന് അനൂപ് ശോഭൻ പറയുന്നു. ഇനി ഏഷ്യൻ ബുക്സ് ഒഫ് റെക്കാഡ്സിൽ ഇടംനേടാനുള്ള പരിശ്രമത്തിലാണ് നൈഹ.