h-m-s

മലയിൻകീഴ് :ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് ജനത(എച്ച്.എം.എസ്) യൂണിയൻ ചൂഴാറ്റുകോട്ട യൂണിറ്റ് അംഗത്വ വിതരണോദ്ഘാടനം ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ നിർവഹിച്ചു. എൽ.ജെ.ഡി നിയോജ മണ്ഡലം പ്രസിഡന്റ് എൻ.ബി.പദ്മകുമാർ യൂണിഫോം വിതരണം നടത്തി. എച്ച്.എം.എസ്.ജില്ലാ ജനറൽ സെക്രട്ടറി മലയിൻകീഴ് ചന്ദ്രൻനായർ,മേപ്പൂക്കട മധു, പി.എസ്.സതീഷ്,മലയം രതീഷ്,കെ.അയ്യപ്പൻ എന്നിവർ സംസാരിച്ചു.