ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.സ്കൂളിൽ അപേക്ഷ നൽകിയതിൽ കുറച്ചുപേർക്ക് മാത്രമേ പ്രവേശനം നൽകാൻ കഴിഞ്ഞിട്ടുള്ളൂ.സ്കൂളിൽ പഠിച്ച 425പേരിൽ 142 പേർക്കാണ് ഇക്കുറി ഫുൾ എപ്ലസ് കിട്ടിയത്. ഇവർക്ക് പോലും അഡ്മിഷൻ നൽകാൻ കഴിയാത്ത അവസ്ഥയാണ്.2000ൽ പ്രവർത്തനം തുടങ്ങിയ സ്കൂളിൽ സയൻസിന് രണ്ട് ബാച്ചും ഹ്യൂമാനിറ്റിക്സിന് ഒരു ബാച്ചും മാത്രമാണുള്ളത്.ദീർഘകാലമായി അധിക ബാച്ചിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.പാഠ്യ-പാഠ്യേതര വിഷയങ്ങളിലും സംസ്ഥാനത്തെ ശ്രീനാരായണ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഉഴമലയ്ക്കൽ സ്കൂൾ. മലയോരമേഖലയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നത്തിന് പരിഹാരം കാണാൻ അധിക ബാച്ച് അനുവദിച്ച് രക്ഷിതാക്കളുടെ ആവശ്യം അനുവദിച്ചു നൽകണമെന്ന് ഉഴമലയ്ക്കൽ വേണുഗോപാൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.