തിരുവനന്തപുരം: ജവഹർ ലാൽ നെഹ്റു കപ്പ് ഹോക്കി കിരീടം കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ് ടീമിന്. ഫൈനലിൽ മലമ്പുഴ ജി.ജി.എച്ച്.എസ്.എസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. 30ന് ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. വിജയികൾക്ക് ഇന്നലെ സ്‌കൂളിൽ സ്വീകരണം നൽകി.
എസ്.എം.സി ചെയർമാൻ ആർ. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എം. ലീന ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ എച്ച്.എം എ. വിൻസെന്റ്, എസ്. അനിൽ, കായികാദ്ധ്യാപിക ജയലക്ഷ്മി, ടീം ക്യാപ്ടൻ ദേവിക എന്നിവർ സംസാരിച്ചു. കോച്ച് രമേശ് കോലപ്പ, രാമലിംഗം എന്നിവരെ ആദരിച്ചു. വി. രാജേഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജീന നന്ദിയും പറഞ്ഞു.