കിളിമാനൂർ:നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കെയറിന്റെ ഭാഗമായി നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം സംഘടിപ്പിച്ചത്. നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ വി.യു.പി.എസിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തിയത്. നഗരൂർ പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനശ്വരി,വാർഡ് മെമ്പർ അർച്ചനാ സഞ്ജു,യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അനന്തുകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് രോഹൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനസ്, മണ്ഡലം വൈസ് പ്രസിഡന്റ് മനു പാളയം, യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് ആകാശ്, യൂ ത്ത് കെയർ വോളന്റിയർമാരായ അരുൺ, അനീഷ്, അജിത്, അർജുൻ, അനന്തൻ, ഷാജി, അഭിനിദേവ് തുടങ്ങിയവർ പങ്കെടുത്തു.