v-d-satheesan

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അപകടകരമായ വിദ്യാഭ്യാസ നയം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ കേരളത്തിലും നടപ്പിലാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഹൈസ്കൂൾ- ഹയർ സെക്കൻഡറി ലയന നീക്കത്തിനെതിരെ എഫ്.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻനിറുത്തി നടത്തുന്ന ലയന നീക്കം തികഞ്ഞ മണ്ടത്തരമാണെന്നും സതീശൻ പറഞ്ഞു. എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ടി.സിദ്ദിഖ്, എഫ്.എച്ച്.എസ്.ടി.എ ചെയർമാൻ ആർ.അരുൺ കുമാർ, കൺവീനർ അനിൽ എം.ജോർജ് , വൈസ് ചെയർമാൻ ജോഷി ആന്റണി, ട്രഷറർ കെ.ടി അബ്ദുൾ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.