കല്ലമ്പലം:ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ നാവായിക്കുളം പഞ്ചായത്തിനെ വിഭജിച്ച് കുടവൂർ പഞ്ചായത്ത് രൂപീകരിക്കണമെന്ന് സി.പി.എം കുടവൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മരുതിക്കുന്ന് തൗഫീക്ക് കോംപ്ലക്സിൽ നടന്ന സമ്മേളനം സി.പി.എം ജില്ലാകമ്മിറ്റിയംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. സാബു,മഹിത,അൽ അമീൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.എസ്. സുധീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു,വി.ജോയി എം.എൽ.എ,ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ,ജി.വിജയകുമാർ,ജി.രാജു,വത്സലകുമാർ,കെ.സുഭാഷ്, എം. ഷാജഹാൻ, ടി.എൻ വിജയൻ, വി.ബിനു, ഇ.ഷാജഹാൻ എന്നിവർ സംസാരിച്ചു. എസ്. സുധീർ സെക്രട്ടറിയായി പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.