photo

പാലോട്: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ചെറ്റച്ചൽ കുറുങ്ങണം റോഡ് തകർന്നു. സൂര്യകാന്തി പന്ത്രണ്ടിലെ എസ്.സി കോളനി റോഡ് സമീപകാലത്താണ് നവീകരണം നടത്തിയത്. കുറുങ്ങണം, സൂര്യകാന്തി, ചെറ്റച്ചൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതുകൂടാതെ പെരിങ്ങമ്മല വിതുര പഞ്ചായത്തുകളുടെ അതിര്പങ്കിടുന്ന പ്രദേശത്തേക്കുള്ള റോഡു കൂടിയാണ് ചെറ്റച്ചൽ കുറുങ്ങണം റോഡ്. കിടപ്പു രോഗികളെ ചികിത്സിക്കാനായി പാലിയേറ്റീവ് വാഹനം കടന്നു പോകുന്നതും ഇതേ റോഡിൽ കൂടിയായിരുന്നു. ഇരുന്നൂറിലധികം വീടുകൾ ഉള്ള ഈ പ്രദേശം ഇപ്പോൾ ഒറ്റപ്പെട്ട നിലയിലാണ്. റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.