തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം നടപ്പാക്കുക,​ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിട്ടി സ്‌റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)​ സംസ്ഥാനത്തെ വാട്ടർ അതോറിട്ടി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു മുഖ്യപ്രഭാഷണം നടത്തി.ജില്ലാഭാരവാഹികളായ പി.എസ്.ഷാജി,റിജിത് ചന്ദ്രൻ,സി.എസ്.ജോയി സിംഗ്,വി.വിനോദ്,സി.സുഭാഷ്,പി.സന്ധ്യ,ജോണി ജോസ്, എസ്.ഗോപകുമാർ,കെ.സുരേന്ദ്രൻ,ജി.അനിൽകുമാർ,പി.ജെ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.പാറ്റൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ ആനാട് ജയൻ,​നെയ്യാറ്റിൻകര ഡിവിഷനിൽ ജോസഫ് ഫ്രാങ്ക്ളിനും വിനോദ് സെന്നും അരുവിക്കര ഡിവിഷനിൽ സി.ആർ.ഉദയകുമാറും അഡ്വ.എ.എ.ഹക്കീമും കുര്യാത്തി സബ് ഡിവിഷനിൽ ആർ.ജി.രാജേഷും തിരുവനന്തപുരം സർക്കിൾ ഓഫീസിന് മുമ്പിൽ പി.ബിജുവും രാജാജിപുരം മഹേഷും ആറ്റിങ്ങൽ ഓഫീസിന് മുന്നിൽ ആറ്റിങ്ങൽ അജിത്തും തോട്ട്‌വാരം ഉണ്ണികൃഷ്ണനും നാഥും ധർണയ്ക്ക് നേതൃത്വം നൽകി.