കടയ്ക്കാവൂർ: സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളന പ്രചരണാർത്ഥം എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
"കത്തിനുള്ളിൽ " എന്ന പരിപാടി സംഘടിപ്പിച്ചു. സി.പി.എം ലോക്കൽ സമ്മേളനത്തിന്റെ പ്രാധാന്യം വിവരിച്ച് എല്ലാ യൂണിറ്റുകളിലും വിദ്യാർത്ഥികൾക്ക് കത്തുകൾ എഴുതി അയക്കും. പ്രോട്ടോകോൾ കാരണം നേരിട്ട് വീടുകളിൽ എത്താനുള്ള ബുദ്ധിമുട്ട് കണക്കാക്കിയാണ് കത്തുകൾ അയക്കുന്നത്.
ഉദ്ഘാടനം എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ. വിഷ്ണു രാജ് നർവഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, പി. സുനി എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ സ്വാഗതവും, ജിതിൻശ്രീറാം നന്ദിയും പറഞ്ഞു. പ്രസിഡന്റ് നവ്യ എസ് രാജ് അദ്ധ്യക്ഷത വഹിച്ചു.