കിളിമാനൂർ: ജോലിക്കിടെ തൊഴിലാളി രക്തം ഛർദ്ദിച്ച് കുഴഞ്ഞുവീണ് മരിച്ചു. മണലേത്തുപച്ച, ചരുവിളവീട്ടിൽ മുരളിയാണ് (65) മരിച്ചത്. കുറവൻകുഴി ജംഗ്‌ഷനിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ഇടിഞ്ഞുവീണ മണ്ണ് കോരുന്നതിനിടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.